Social Icons

01 August 2013

സദ്‌വചനം




നല്ല വചനം ,
ഒരു നല്ല മരം...
വേരുകള്‍ 

മണ്ണിലാഴ്‌ന്നിറങ്ങി
ശിഖരങ്ങള്‍ 

വിണ്ണിലേക്ക് പടര്‍ന്ന്,
കൊടുംങ്കാറ്റില്‍ പോലും
കട പുഴകാതെ,
താന്തര്‍ക്ക് തണലും
പഥികര്‍ക്ക് പാഥേയവും
പറവകള്‍ക്ക് പാര്‍പ്പിടവും
കണ്ണുകള്‍ക്ക് കുളിര്‍മയും 
പെരുമഴയത്ത് കുടയായും
പൊരിവെയിലത്ത് കുളിരായും
സന്ത്വനമേകുമൊരു മാമരം..!


1 comment:

  1. അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്‌) ഒരു നല്ല മരം പോലെയാകുന്നു. അതിന്‍റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്‍റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്‍റെ രക്ഷിതാവിന്‍റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്‍റെ ഫലം നല്‍കിക്കൊണ്ടിരിക്കും. (വിശുദ്ധഖുര്‍ആന്‍ -14:24)

    ReplyDelete

AddThis